Posted On
date_range Updated On
date_range അരുണാചലിലെ തവാങ്ങിൽ മണ്ണിടിച്ചിൽ 15 മരണം
തവാങ്: അരുണാചൽ പ്രദേശിലെ തവാങ്ങിലുണ്ടായ മണ്ണിടിച്ചിലിൽ 15 മരണം. തവാങ് ജില്ലയിലെ ഫംല ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ഫൈവ് സ്റ്റാർ ഹോട്ടലിന്‍റെ കെട്ടിട നിർമാണത്തിനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു. തവാങ്ങിലെ മറ്റുപ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. മുഖ്യമന്ത്രി കാലിഖോ പുൽ ഡെപ്യൂട്ടി കമീഷണറോട് സംഭവത്തെ കുറിച്ച് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.