കോഹിനൂര്‍ രത്നം; കേന്ദ്രം മലക്കം മറിഞ്ഞു

ന്യൂഡല്‍ഹി: കോഹിനൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു. രത്നം ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്നും കേന്ദ്ര സര്‍ക്കാറിന്‍െറ വാദം മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയായിരുന്നെന്നും കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. രത്നം തിരികെ കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ട സന്ദര്‍ഭത്തിൽ കൂടിയാണ് കേന്ദ്രത്തിന്‍െറ ചുവടുമാറ്റം.

കോഹിനൂര്‍ രത്നം ബ്രിട്ടീഷുകാര്‍ നിര്‍ബന്ധ പൂര്‍വമെടുത്തതോ മോഷ്ടിച്ചതോ അല്ലെന്നും പഞ്ചാബ് ഭരണാധികാരികള്‍ ബ്രിട്ടീഷുകാര്‍ക്ക് ഉപഹാരമായി നല്‍കിയതാണെന്നും കഴിഞ്ഞ ദിവസം സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ സുപ്രീം കോടതി മുമ്പാകെ അറിയിച്ചിരുന്നു.കോഹിനൂര്‍ രത്നം തിരിച്ചു കൊണ്ടുവരാന്‍ ബ്രിട്ടനിലെ ഹൈക്കമീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍റ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ടാണ് പൊതു താത്പര്യ ഹരജി ഫയല്‍ ചെയ്തത്. ബ്രിട്ടനിലെ ടവർ ഒാഫ് ലണ്ടനിലാണ് ഇപ്പോൾ കോഹിനൂർ രത്നം ഉള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.