കോഹിനൂര്‍ രത്നം വീണ്ടും തിളങ്ങുമ്പോള്‍

ഒരു കാലത്ത് ലോകത്തെ ഏറ്റവും മൂല്യമേറിയ രത്നമെന്ന ഖ്യാതിയുണ്ടായിരുന്നു കോഹിനൂര്‍ രത്നത്തിന്. ഭൗമ ശാസ്ത്രജ്ഞന്‍ ഹര്‍ഷ് കെ ഗുപ്തയുടെ നിഗമന പ്രകാരം ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ നിന്നാണ് കോഹിനൂര്‍ രത്നം ഖനനം ചെയ്തെടുത്തത്. മുഗള്‍ ഭരണത്തിന് തുടക്കം കുറിക്കുകയും ഡല്‍ഹി സുല്‍ത്താന്‍ വംശത്തിന്‍െറ പതനത്തിന് കാരണമാവുകയും ചെയ്ത ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ കോഹിനൂര്‍ രത്നം മുഗള്‍ രാജവംശത്തിലെ ആദ്യ ഭരണാധികാരിയായ ബാബറിന്‍െറ കൈകളിലത്തെി. ഇബ്രാഹീം ലോദിയാണ് ബാബറിനോട് പരാജയപ്പെട്ടത്. ബാബറില്‍ നിന്നും ഷാജഹാന്‍, ഒൗറംഗസീബ്, സുല്‍ത്താന്‍ മുഹമ്മദ് എന്നിവരുടെ കൈവശം മാറിമറിഞ്ഞത്തെിയ രത്നം 1739ല്‍ പേര്‍ഷ്യയില്‍ നിന്നുള്ള നാദിര്‍ഷ ഡല്‍ഹി അക്രമിക്കുകയും സ്വന്തം നാട്ടിലേക്ക് കടത്തിക്കൊണ്ട് പോവുകയും ചെയ്തു.

കോഹിനൂര്‍ എന്ന പേര് രത്നത്തിന് നല്‍കിയത് നാദിര്‍ഷ ആണെന്നും കരുതപ്പെടുന്നു. 1813ല്‍ രത്നം ഇന്ത്യയിലേക്ക് തന്നെ തിരിച്ച് വന്നു. അഹ്മദ് ഷായുടെ പിന്‍ഗാമി ഷാ ഷൂജ ദുറാനിയുടെ കൈകളിലായിരുന്നു പിന്നീട് രത്നമുണ്ടായിരുന്നത്. തന്‍െറ അര്‍ദ്ധ സഹോദരനില്‍ നിന്നും രക്ഷപ്പെട്ട് കാബൂളില്‍ നിന്നും പഞ്ചാബിലേക്ക് അഭയം തേടി വന്ന ഷാ അവിടുത്തെ സിഖ് ഭരണാധികാരിയായ മഹാരാജ രഞ്ജിത് സിങിന് രത്നം കൈമാറുകയിരുന്നു. 1839ല്‍ രഞ്ജിത് സിങ് മരിക്കുകയും അഞ്ച് വയസ് മാത്രമുള്ള ദുലീപ്  സിങിനെ ഭരണാധികാരിയായി തെരെഞ്ഞെടുക്കുകയും ചെയ്തു. സിക് രാജ ഭരണത്തിലെ അവസാന രാജാവാണ് അഞ്ച് വയസുകാരനെന്നും ചരിത്രകാരന്‍ സെന്‍ അടയാളപ്പെടുത്തുന്നു.

1852ല്‍ രണ്ടാം ആഗ്ളോ -സിക് യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ വിജയിക്കുകയും പഞ്ചാബ് ബ്രിട്ടീഷ്് രാജ്ഞിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കോഹിനൂര്‍ രത്നം ബ്രിട്ടീഷ് മ്യൂസിയത്തിലത്തെുന്നത്. പിന്നീട് വിക്ടോറിയ രാഞ്ജിയുടെ ഭര്‍ത്താവ് പ്രിന്‍സ് ആല്‍ബര്‍ട് രത്നം പോളിഷ് ചെയ്യാന്‍ നിര്‍ദേശിക്കുകയും 37.2ഗ്രാം ഭാരവും 186 കാരറ്റുമുണ്ടായിരുന്ന രത്നം 105.6 കാരറ്റും 21.12 ഗ്രാം ഭാരവുമുള്ളതായിത്തീര്‍ന്നു.

ടവര്‍ ഓഫ് ലണ്ടനില്‍ സൂക്ഷിച്ചിരിക്കുന്ന ഈ അമൂല്യ രത്നത്തിന് ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ രത്നത്തിന്‍െറ അവകാശികള്‍ തങ്ങളാണെന്ന നിലപാടിലാണ് ബ്രിട്ടന്‍.

ഏപ്രില്‍ 18നാണ് രത്നം ഇന്ത്യയില്‍ തിരിച്ചുകൊണ്ട് വരണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്യപ്പെട്ടത്. ഈ വിഷയത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രത്നം ബ്രിട്ടീഷുകാര്‍ കൈക്കലാക്കിയതല്ളെന്നും രഞ്ജിത് സിങ് രാജാവ് നല്‍കിയതാണെന്നുമാണ് അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാടിനെതിരെ ബി.ജെ.പി സഹയാത്രികനായ സുബ്രമണ്യസ്വാമി അടക്കമുള്ളവര്‍ രംഗത്തത്തെിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.