മുൻസിഫ് നിയമനം: ഹൈകോടതിക്ക് സുപ്രീംകോടതിയുടെ വിമർശം

ന്യൂഡൽഹി: സംസ്ഥാനത്തെ മുൻസിഫ് നിയമനത്തിൽ  ഹൈകോടതിക്ക് സുപ്രീം കോടതിയുടെ വിമർശം. ഇല്ലാത്ത ഒഴിവിലേക്ക് മുൻസിഫുമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചതെന്തിനെന്ന് സുപ്രീംകോടതി ചോദിച്ചു. 2013ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവിനേക്കാൾ കൂടുതൽ പേർക്ക് എന്തിനാണ് പരിശീലനം നൽകിയതെന്നും കോടതി ആരാഞ്ഞു. ഓരോ വർഷവും പരീക്ഷ നടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആളുകൾക്ക് ഉത്തരവിൽ മാറ്റംവരുത്തുന്നത് തടസം ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2014 ൽ ഒഴിവുവന്ന തസ്തികകളിൽ നിയമിക്കണമെന്ന ഹൈകോടതിയുടെ ആവശ്യം സുപ്രീം കോടതി തളളി. 2013 ൽ 38 തസ്തികകൾ ഒഴിവുണ്ടായിരിക്കെ 66 പേർക്ക് നിയമനം നൽകിയിരുന്നു. 30 ഗ്രാമന്യായാലയങ്ങൾ തുടങ്ങുമെന്ന സർക്കാർ പ്രഖ്യാപനം കണക്കിലെടുത്തായിരുന്നു ഹൈകോടതി അധികമാളുകളെ നിയമിച്ചത്.

എന്നാൽ  ന്യായാലയങ്ങൾ  തുടങ്ങാതെ വന്നതോടെ 28 പേരുടെ നിയമനം പ്രതിസന്ധിയിലായി. തുടർന്നാണ് ഹൈകോടതി സുപ്രീംകോടതിയെ സമീപിച്ചത്.  ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവിന് ഉദ്യോഗാർഥികളെ ബലിയാടാക്കിയെന്നും  തിരഞ്ഞെടുക്കപ്പെട്ടവര്‍ പരിശീലനം പൂർത്തയാക്കിയെങ്കിലും എല്ലാവർക്കും നിയമനം നൽകാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.