ബെന്‍സ് കേസ്; ജുവനൈല്‍ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ബെന്‍സ് ഇടിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൗമാരക്കാരനെതിരെയുള്ള കേസ് ജുവനൈല്‍ കോടതി ഇന്ന് പരിഗണിക്കും. ഞായറാഴ്ച പോലീസില്‍ കീഴടങ്ങിയ പ്ളസ്ടു വിദ്യാര്‍ഥിയെ അധികൃതര്‍ ജുവനൈല്‍ ഹോമില്‍ അയച്ചിരുന്നു. മുമ്പും കുട്ടി സമാന അപകടം വരുത്തിയിട്ടുണ്ടെന്ന് കണ്ടത്തെിയ പൊലീസ് കൗമാരക്കാരനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.

കുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയാണ് ജാമ്യത്തിനായി കെട്ടിവെച്ചത്. 18 വയസ് പൂര്‍ത്തിയാന്‍ നാല് ദിവസം ബാക്കി നില്‍ക്കെയാണ് കുട്ടി ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടത്. നോര്‍ത്ത് ഡല്‍ഹി ലുദ്ലോ കാസ്റ്റിൽ സ്കൂളിലെ വിദ്യാര്‍ഥിയാണ് കുട്ടി. മണിക്കൂറില്‍ 80 കി.മി വേഗത്തിലാണ് കാര്‍ ഓടിച്ചതെന്ന് കണ്ടത്തെിയിട്ടുണ്ട്. കഴിഞ്ഞ  ഞായറാഴ്ചയാണ് അമിത വേഗത്തില്‍ വന്ന ബെന്‍സ് കാര്‍ നാല് പേരെ ഇടിച്ചിട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിദ്ധാര്‍ഥ് ശര്‍മ എന്ന 32കാരന്‍  മരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.