കാമ്പസുകള്‍ക്കുമേല്‍ ഉപഗ്രഹ നിരീക്ഷണം

ന്യൂഡല്‍ഹി: കാമ്പസുകള്‍ക്കുമേല്‍ ഉപഗ്രഹ നിരീക്ഷണം ഏര്‍പ്പെടുത്താന്‍  കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി.  ഐ.എസ്. ആര്‍.ഒയുമായി സഹകരിച്ചാണ്  കേന്ദ്ര മാനവശേഷി മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. 1000 കാമ്പസുകളുടെ ഉപഗ്രഹ മാപ്പിങ് ഇതിനകം പൂര്‍ത്തിയായി. 1900 കാമ്പസുകളുടെ മാപ്പിങ് ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. കോളജുകള്‍ക്ക് അടിസ്ഥാനസൗകര്യ വികസനത്തിന്  അനുവദിക്കുന്ന ഫണ്ടിന്‍െറ വിനിയോഗം സംബന്ധിച്ച മേല്‍നോട്ടം എന്ന നിലക്കാണ് ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന്  മാനവശേഷി മന്ത്രാലയം വൃത്തങ്ങള്‍ വിശദീകരിച്ചു.
കാമ്പസില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടലുകളും അതിനെതിരെ  വിദ്യാര്‍ഥിപ്രക്ഷോഭവും ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കാമ്പസിനുമേല്‍  കേന്ദ്ര സര്‍ക്കാര്‍ ഉപഗ്രഹ ചാരക്കണ്ണ് ഒരുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പദ്ധതിയുടെ ഭാഗമായി പ്രത്യേകം തയാറാക്കുന്ന ആപ്ളിക്കേഷനില്‍ മാനവശേഷി മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് കാമ്പസുകളുടെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രവും മറ്റു വിവരങ്ങളും അപ്പപ്പോള്‍ ലഭിക്കും. ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതും സമയത്തിന് പ്രവൃത്തി പൂര്‍ത്തിയാകാത്തതും പതിവാകുന്ന സാഹചര്യത്തിലാണ് കാമ്പസില്‍ നടക്കുന്ന അടിസ്ഥാനസൗകര്യ വികസനത്തിന്‍െറ നില കൃത്യമായി അറിയാന്‍ ഉപഗ്രഹ നിരീക്ഷണം ഉപയോഗപ്പെടുത്തുന്നതെന്നും മന്ത്രാലയം വിശദീകരിക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.