പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം: നഷ്ടപരിഹാരത്തുക കൂട്ടി

ന്യൂഡല്‍ഹി: ആക്രമണത്തിന് ഇരയാകുന്ന പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരത്തുക കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 60,000 മുതല്‍ അഞ്ചു ലക്ഷംവരെയായിരുന്ന നഷ്ടപരിഹാരം ലക്ഷം  മുതല്‍ എട്ടര ലക്ഷംവരെയാണ് വര്‍ധിപ്പിച്ചത്. കൊല, മാനഭംഗം, ജാതിവിവേചനം എന്നിങ്ങനെ 22തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കാണ് സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരത്തുക നല്‍കിയിരുന്നത്. പുതിയ ഭേദഗതിയോടെ 47 തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. അവകാശം നിഷേധിക്കല്‍, അപമാനിക്കല്‍ ഉള്‍പ്പെടെ അതിക്രമങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ഇതിനായി 1995ലെ പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. ആക്രമണം റിപ്പോര്‍ട്ട് ചെയ്ത് എഴു ദിവസത്തിനകം നഷ്ടപരിഹാരത്തുക നല്‍കാന്‍ നടപടി സ്വീകരിക്കേണ്ടത് ജില്ലാ കലക്ടറുടെ ചുമതലയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.