വിസ നിരക്ക് വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടി വിവേചനപരമെന്ന് ജെയ്റ്റ്ലി

വാഷിങ്ടണ്‍: അമേരിക്ക എച്ച് വണ്‍-ബി, എല്‍ വണ്‍ വിസകളുടെ നിരക്ക് വര്‍ധിപ്പിച്ച നടപടി വിവേചനപരമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഈ നടപടി വിവേചനപരമാണെന്നും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഉന്നം വെച്ചാണെന്നും ഐ.ടി കമ്പനികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഒൗദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലത്തെിയ ജെയ്റ്റ്ലി അമേരിക്കന്‍ വാണിജ്യ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍ എച്ച് വണ്‍-ബി, എല്‍ വണ്‍ വിസകള്‍ക്ക് 4500ഡോളര്‍ വളരെ അമേരിക്ക വര്‍ധിപ്പിച്ചിരുന്നു. അമേരിക്കയുടെ 9/11 ആരോഗ്യപദ്ധതിക്ക് പണം സ്വരൂപിക്കുന്നതിനാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഈ നടപടി.

കൂടാതെ ചുരുങ്ങിയ കാലത്തേക്ക് ഇരു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരെ സാമൂഹിക സുരക്ഷ നികുതിയില്‍ നിന്നും ഒഴിവാക്കുന്ന കരാറിലുള്ള ഉത്കണഠയും ജയ്റ്റ്ലി അമേരിക്കയെ അറിയിച്ചു. തൊഴിലാളികളെ ഇരട്ട നികുതിയില്‍ നിന്നും ഒഴിവാക്കുന്നതിനായി അമേരിക്ക വിവിധ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യുടേയും ലോക ബാങ്കിന്‍േറയും ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലത്തെിയതാണ് ജെയ്റ്റ്ലി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്, മുഖ്യ സാമ്പത്തിക ഉപദേശ്ടാവ് അരവിന്ദ് സുബ്രഹ്മണഹ്യന്‍ തുടങ്ങിയവരും സന്ദര്‍ശക സംഘത്തിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.