Posted On
date_range Updated On
date_range കടല്‍വഴിയുള്ള ചരക്കുകള്‍ ഇനി കസ്റ്റംസ് പരിശോധിക്കില്ല
കൊച്ചി: കടല്‍മാര്‍ഗമുള്ള ആഭ്യന്തര ചരക്കുഗതാഗതത്തെ കസ്റ്റംസ് പരിശോധനയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയതായി കസ്റ്റംസ് കമീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ അറിയിച്ചു. ബ്രിക്സ് രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കാമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തീരപ്രദേശങ്ങളില്‍ വെസ്സലുകളിലൂടെയുള്ള ചരക്കുഗതാഗതത്തിന് കസ്റ്റംസ് രേഖകള്‍ ആവശ്യമില്ല. കസ്റ്റംസ് നിയമത്തിന്‍െറ പരിധിയില്‍ നിന്ന് കടല്‍മാര്‍ഗമുള്ള ആഭ്യന്തര ചരക്കുഗതാഗതത്തെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.