Posted On
date_range Updated On
date_range പ്രചാരണ യോഗത്തിനിടെ സൂര്യാതപം; മരണം രണ്ടായി
ചെന്നൈ: ജയലളിതയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ മണിക്കൂറുകള്‍ കൊടുംവെയിലത്ത് കഴിച്ചുകൂട്ടിയ രണ്ടുപേര്‍ സൂര്യാതപമേറ്റു മരിച്ചു. നിരവധി പേര്‍ കുഴഞ്ഞുവീണു. ഇതിനിടെ ഉന്തിലും തള്ളിലുംപെട്ട് പരിക്കേറ്റവരും കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജയങ്കോണ്ടും ഗ്രാമത്തിലെ രാധാകൃഷ്ണന്‍ (45), ചിദംബരം സ്വദേശി കരുണാകരന്‍ ഡേവിഡ് (62) എന്നിവരാണ് മരിച്ചത്. ഇരുവരും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.