ബംഗളൂരു: ഫോട്ടോഷൂട്ടിനായി റെയില്‍പാളത്തില്‍ നിര്‍ത്തിയിട്ട ജീപ്പ് മംഗള എക്സ്പ്രസുമായി കൂട്ടിയിടിച്ചു. നിറഞ്ഞ യാത്രക്കാരുമായി വരികയായിരുന്ന ട്രെയിന്‍ ബ്രേക്കിട്ട് വേഗത കുറച്ചതുമൂലം വന്‍ ദുരന്തം ഒഴിവാക്കി. രാമനഗര ജില്ലയിലെ ബസവനപുരയിലാണ് അപകടം. ശനിയാഴ്ച രാവിലെ 7.25നാണ് സംഭവം നടന്നത്. മൈസൂരുവില്‍നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിന്‍. 700 ലേറെ യാത്രക്കാരുണ്ടായിരുന്ന ട്രെയിന്‍ 50 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ട്രാക്കില്‍ വാഹനം കണ്ട് ബ്രേക്ക് ചെയ്തെങ്കിലും ജീപ്പില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ ജീപ്പ് തകര്‍ന്നു. ട്രെയിനിന്‍െറ എന്‍ജിനും റെയില്‍പാളത്തിനും കോടുപാടുകള്‍ പറ്റി.
രാമനഗരം റെയില്‍വെ സ്റ്റേഷന് രണ്ട് കിലോമീറ്റര്‍ മാറിയുള്ള നിയന്ത്രണ മേഖലയില്‍ ‘വിന്‍േറജ് ജീപ്പു’മായി എത്തിയ യുവാക്കള്‍ റെയില്‍ പാളത്തില്‍ ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടമെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു. ട്രെയിനിന്‍െറ ശബ്ദം കേട്ടെങ്കിലും ഇവര്‍ ജീപ്പ് മാറ്റിയില്ല. അപകടത്തിന് പിറകെ നാല് യുവാക്കളും ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. പരിശോധനക്കു ശേഷമാണ് യാത്ര തുടര്‍ന്നത്. മറ്റു ട്രെയിനുകളുടെ സമയത്തിലും ചെറിയ മാറ്റങ്ങള്‍ക്ക് ഇതിടയാക്കി. യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.