അത് ഏപ്രില്‍ ഫൂളല്ല; സിദ്ദുവിന്‍െറ ഭാര്യ ബി.ജെ.പി വിട്ടു

ചണ്ഡിഗഢ്: പഞ്ചാബില്‍ ബി.ജെ.പിക്ക് കനത്ത പ്രഹരമേല്‍പിച്ച്  മുന്‍ ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ദുവിന്‍െറ ഭാര്യ ഡോ. നവജോത് കൗര്‍ സിദ്ദു പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോ. നവജോത് കൗര്‍ സിദ്ദു ഫേസ്ബുക് പോസ്റ്റിലൂടെ ബി.ജെ.പി വിടുന്ന തീരുമാനമറിയിച്ചത്.
പോസ്റ്റ് വന്നത് വിഡ്ഢിദിനത്തിലായതിനാല്‍ ‘ഏപ്രില്‍ ഫൂളാ’ണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് സ്ഥിരീകരിച്ചു. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവില്‍ ബി.ജെ.പിയുടെ സംസ്ഥാന ചീഫ് പാര്‍ലമെന്‍ററി സെക്രട്ടറിയായ ഇവരുടെ രാജി പാട്ടിക്ക് തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.ഒരു വര്‍ഷമായി നവജോത് സിങ് സിദ്ദുവും ഭാര്യ ഡോ. നവജോത് കൗര്‍ സിദ്ദുവും പാര്‍ട്ടിയുമായി ശീതസമരത്തിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, ശിരോമണി അകാലിദളുമായി സഖ്യത്തിലേര്‍പ്പെടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി. പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന്  ഡോ. നവജോത് കൗര്‍ സിദ്ദു പറഞ്ഞു.
 ദമ്പതികളെ ആം ആദ്മി പാര്‍ട്ടിയില്‍ എടുക്കുന്നതില്‍ അരവിന്ദ് കെജ്രിവാളിന് താല്‍പര്യമുണ്ടെന്ന് സൂചനയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.