മുംബൈ: വിവാദ വ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമന്‍സ്. ഏപ്രില്‍ ഒമ്പതിന് മുംബൈയില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മല്യക്ക് സമൻസ് അയക്കുന്നത്. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യക്ക് മാർച്ച് 18 ന് ഹാജരാകണമെന്ന് കാണിച്ചാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആദ്യ സമൻസ് അയക്കുന്നത്. പിന്നീട് ഏപ്രിൽ രണ്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയും സമൻസ് അയച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുന്നതിനു മല്യ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഒമ്പതിന് ഹാജരാകണമെന്ന് കാണിച്ച് മൂന്നാമതും സമൻസ് പുറപ്പെടുവിച്ചത്.
വിവിധ ബാങ്കുകളിലായുള്ള 9000 കോടി രൂപയുടെ കടത്തിൽ 4000 കോടി രൂപ സെപ്റ്റംബർ 30നകം തിരിച്ചടക്കാമെന്ന് മല്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുൻകൂറായി 2000 കോടി അടക്കാമെന്നും ബാക്കി 2000 കോടി ഇൗ വർഷം സെപ്റ്റംബർ 31നകം അടക്കുമെന്നുമായിരുന്നു വാഗ്ദാനം.ഇക്കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ മറുപടി നൽകാൻ സുപ്രീംകോടതി ബാങ്കുകളുടെ കൺസോർഷ്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് 1623 കോടി അടക്കം വിവിധ ബാങ്കുകള്‍ക്കായി 9000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.