ചണ്ഡിഗഢ്: 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുളള 117ല്‍ 94-100 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടുമെന്ന് ഹഫിങ്ടണ്‍പോസ്റ്റ് തെരഞ്ഞെടുപ്പ് സര്‍വേഫലം. ഒരു വര്‍ഷം മുമ്പ് എ.എ.പി 83-84 സീറ്റു നേടുമെന്ന് ഇതേ ഏജന്‍സി പ്രവചിച്ചിരുന്നു. 59 ശതമാനം പേര്‍ പഞ്ചാബ് മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാളിനെ പിന്തുണക്കുമ്പോള്‍ 35 ശതമാനം പേര്‍ കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെയാണ് തെരഞ്ഞെടുക്കുന്നത്. എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനെ പിന്തുണക്കുന്നവര്‍ വെറും ഏഴു ശതമാനം മാത്രം. 8-14 സീറ്റ് നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തുമെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞവര്‍ഷം 12-18 സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് ഈ ഏജന്‍സി പ്രവചിച്ചിരുന്നത്. ബി.ജെ.പി സഖ്യം 13-19 സീറ്റ് നേടുമെന്ന് കഴിഞ്ഞവര്‍ഷം പ്രവചിച്ചത് ഇക്കുറി അത് 6-12 സീറ്റായി കുറച്ചിട്ടുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മോഡല്‍ ജനവിധി നല്‍കാന്‍ പഞ്ചാബ് ജനത ആഗ്രഹിക്കുന്നുവെന്നാണ് സര്‍വേഫലത്തോട് പ്രതികരിക്കവേ ആപ് സംസ്ഥാന കണ്‍വീനര്‍ സുച സിങ് ചോത്പുര്‍ പറഞ്ഞത്.
മനീഷ് സിസോദിയയെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായി അവരോധിച്ച് അരവിന്ദ് കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങുമെന്ന പ്രചാരണം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.