നാഗര്‍കോവില്‍: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരമാസംശേഷിക്കെ കന്യാകുമാരി ജില്ലയില്‍ ആറ് മണ്ഡലത്തിലും പ്രചാരണത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍. രാഷ്ട്രീയപാര്‍ട്ടികളെ പ്രചാരണരംഗത്ത് കാണാനേയില്ല. എന്നാല്‍, നൂറു ശതമാനം വോട്ടും പെട്ടിയിലാക്കുക എന്ന ഉറച്ച തീരുമാനവുമായി കമീഷന്‍ പ്രചാരണരംഗത്ത് സജീവമാണ്. പെരുമാറ്റച്ചട്ടത്തിന്‍െറ ഭാഗമായി മുഖ്യമന്ത്രിയുടെ ഛായാചിത്രങ്ങള്‍ പലതും മാറ്റി. ശേഷിക്കുന്നവ കടലാസ് പതിച്ച് മറയ്ക്കുകയും ചെയ്തു. കലാലയങ്ങള്‍ കേന്ദ്രീകരിച്ച് വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ സജ്ജന്‍സിങ് ആര്‍. ചവാന്‍ നേരിട്ടത്തെിയാണ് പ്രചാരണം നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.