എന്നു കാണാനാകും ഉമ്മയെ; റംസാന്‍ കാത്തിരിക്കുന്നു...

ഭോപാല്‍: അഞ്ചുവര്‍ഷത്തെ ദുരിതംനിറഞ്ഞ ഏകാന്തജീവിതത്തില്‍നിന്ന് ആ 15കാരന് എന്നാണ് മോചനം? സ്നേഹനിധിയായ ഉമ്മയുടെ അടുത്തത്തൊന്‍ രാജ്യാതിര്‍ത്തിപോലും ഒളിച്ചുകടക്കേണ്ടിവന്ന പാകിസ്താന്‍ ബാലന്‍ മുഹമ്മദ് റംസാന്‍െറ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍നല്‍കി പാകിസ്താന്‍ ഹൈകമീഷന്‍ അംഗങ്ങള്‍ എത്തി. ഭോപാലിലെ അഭയകേന്ദ്രത്തില്‍ കഴിയുന്ന റംസാനുമായി ഹൈകമീഷന്‍ ഫസ്റ്റ് സെക്രട്ടറി ഖാദിം ഹുസൈനും പാക് വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരും അടച്ചിട്ടമുറിയില്‍ ഒരു മണിക്കൂര്‍ സംസാരിച്ചു. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഖാദിം ഹുസൈന്‍ വിസമ്മതിച്ചു. നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയില്‍ രണ്ടുവര്‍ഷമായി സര്‍ക്കാറിതര സംഘടനയായ ‘ആരംഭി’ന്‍െറ സംരക്ഷണയില്‍ കഴിയുകയാണ് 15കാരനായ റംസാന്‍.


പിതാവ് മുഹമ്മദ് കാസോള്‍, മാതാവ് ബീഗം റസിയ എന്നിവര്‍ക്കൊപ്പം കറാച്ചിയില്‍ ജീവിച്ചിരുന്ന റംസാന്‍െറ ദുരിതജീവിതം തുടങ്ങുന്നത് 10ാം വയസ്സിലാണ്. മുഹമ്മദ് കാസോള്‍ ബീഗം റസിയയെ ഉപേക്ഷിച്ച് റംസാനെയുംകൊണ്ട് ബംഗ്ളാദേശിലേക്ക് പോയി. ഇതോടെ, റംസാന് സ്നേഹനിധിയായ ഉമ്മയുമായുള്ള ബന്ധം അറ്റു. ബംഗ്ളാദേശില്‍ റംസാന്‍െറ പിതാവ് മറ്റൊരു വിവാഹം കഴിച്ചു. രണ്ടാനമ്മയുടെ പീഡനത്തെ തുടര്‍ന്നാണ് റംസാന്‍ അതിര്‍ത്തികടന്ന് 2011ല്‍ ഇന്ത്യയിലത്തെിയത്. എങ്ങനെയെങ്കിലും കറാച്ചിയില്‍ ഉമ്മയുടെ അടുത്തത്തെുകയായിരുന്നു ലക്ഷ്യം. അതിര്‍ത്തികടന്ന് റാഞ്ചിയിലത്തെിയ റംസാന്‍ മുംബൈയിലും ന്യൂഡല്‍ഹിയിലും അലഞ്ഞുനടന്നശേഷം 2013 സെപ്റ്റംബര്‍ 22ന് ഭോപാലിലത്തെി. പൊലീസാണ് റംസാനെ അഭയകേന്ദ്രത്തിലത്തെിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഭോപാല്‍സ്വദേശിയായ ഒരു വിദ്യാര്‍ഥി റംസാന്‍െറ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും കറാച്ചിയിലെ മാതാവിനെ കണ്ടത്തൊന്‍ അന്വേഷണം നടത്തുകയും ചെയ്തു. ഇതത്തേുടര്‍ന്നാണ് റംസാന്‍െറ മാതാവിനെയും ബന്ധുക്കളെയും കുറിച്ച് വിവരംലഭിച്ചത്. പാകിസ്താനില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ബാലിക ഗീത തിരിച്ചത്തെിയതിനെ തുടര്‍ന്നാണ് റംസാന്‍െറ വിഷയം ഇരുരാജ്യങ്ങളുടെയും ശ്രദ്ധയില്‍വന്നത്. തന്‍െറ മകന്‍ ഇന്ത്യയിലുണ്ടെന്നറിഞ്ഞ ഉമ്മ റസിയ ബീഗം പാക് മനുഷ്യാവകാശപ്രവര്‍ത്തകരെ സമീപിച്ചിരുന്നു. മകനെ തിരിച്ചയക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ഒരു വിഡിയോ അഭ്യര്‍ഥനയും ഇന്ത്യന്‍ സര്‍ക്കാറിന് അയച്ചു. ഇതത്തേുടര്‍ന്നാണ് ഇരുരാജ്യങ്ങളും നടപടി തുടങ്ങിയത്. ഇതിന്‍െറ ഭാഗമായാണ് പാക് ഹൈകമീഷന്‍ അംഗങ്ങളുടെ സന്ദര്‍ശനമെന്ന് സൂചനയുണ്ട്. തിരിച്ചയക്കാനുള്ള നടപടിയുടെ ഭാഗമായി ഒരുദ്യോഗസ്ഥനെ പാകിസ്താനിലേക്ക് അയക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.