അഹ്മദാബാദ്: ഗുജറാത്തിലെ നഗരസഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 450 മുസ്ലിം സ്ഥാനാര്‍ഥികള്‍. മൊത്തം 8434 സീറ്റാണുള്ളത്. നഗരസഭ തെരഞ്ഞെടുപ്പ് ഈ മാസം 22നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് 29നുമാണ്. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിലാണ് ബി.ജെ.പി മുസ്ലിം സ്ഥാനാര്‍ഥികളെ പരീക്ഷിക്കുന്നത്. 2010ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 245 മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.
ആകെ സീറ്റുകളുടെ എണ്ണം നോക്കുമ്പോള്‍ മുസ്ലിംകള്‍ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം കുറവാണെന്ന് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്‍റ് മെഹ്ബൂബ് ചിശ്തി പറഞ്ഞു. ജനസംഖ്യാനുപാതികമായി 800ലേറെ സീറ്റുകളാണ് ലഭിക്കേണ്ടത്. എന്നാല്‍, ജയസാധ്യതയുള്ള സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണെന്നും 2017ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മുസ്ലിംകള്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. സംസ്ഥാനത്ത് 20 വര്‍ഷമായി ബി.ജെ.പി അധികാരത്തിലിരിക്കുന്ന സാഹചര്യത്തില്‍, മുസ്ലിംകള്‍ അധികാരത്തില്‍നിന്ന് അകന്നുനില്‍ക്കുന്നത് ഗുണം ചെയ്യില്ളെന്ന് മെഹ്ബൂബ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.