മാഗി നിരോധം ന്യായീകരിക്കാനാവില്ലെന്ന് സ്വിസ് അംബാസഡര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാഗി നൂഡ്ല്‍സ് നിരോധിച്ചത് ന്യായീകരിക്കാനാവില്ളെന്ന് സ്വിറ്റ്സര്‍ലന്‍ഡ് അംബാസഡര്‍ ലിനസ് വോണ്‍ കാസില്‍മര്‍. നിരോധം സ്വിറ്റ്സര്‍ലന്‍ഡിലെ വ്യവസായ സംരഭകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കിയത്. നിയമം നടപ്പാക്കുന്നതിലെ കാര്‍ക്കശ്യം പല ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ മറ്റു രാജ്യങ്ങളിലേക്ക് മാറാന്‍ ഇതിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ നെസ്ലെയാണ് മാഗി നൂഡ്ല്‍സിന്‍െറ നിര്‍മാതാക്കള്‍. ഈയത്തിന്‍െറ അംശം അളവില്‍കൂടുതല്‍ കണ്ടത്തെിയതിനാലാണ് കേന്ദ്രസര്‍ക്കാര്‍ മാഗി നൂഡ്ല്‍സ് നിരോധിച്ചത്.
ബോംബെ ഹൈകോടതിയുടെ ഉത്തരവിനത്തെുടര്‍ന്നാണ് നിരോധം നീക്കിയത്. നവംബര്‍ ഒമ്പതിനാണ് മാഗി നൂഡ്ല്‍സ് വീണ്ടും വിപണിയില്‍ ലഭ്യമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.