ന്യൂഡൽഹി: മാഗി നൂഡ്ൽസ് നിരോധവുമായി ബന്ധപ്പെട്ട കേസിൽ ബോംബെ ഹൈകോടതി വിധിക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാേൻറഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിക്കുന്നു. ഹൈകോടതിയുടെ ആഗസ്റ്റ് 13ലെ വിധി തെറ്റാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു. സർക്കാർ അംഗീകൃത ലാബുകളിലേക്ക് പുനഃപരിശോധനക്ക് അയച്ച മാഗി സാമ്പ്ളിനെക്കുറിച്ച് അവർ ആശങ്ക പ്രകടിപ്പിച്ചു. പരിശോധനക്കായി പുതിയ സാമ്പ്ളുകൾ നൽകാൻ കമ്പനി നെസ്ലെയോടുതന്നെ ആവശ്യപ്പെട്ടത് തെറ്റാണെന്നും സ്വതന്ത്രമായ അതോറിറ്റിയാണ് ഇത് ചെയ്യേണ്ടിയിരുന്നതെന്നും പരാതിയിൽ പറയുന്നു. കോടതി ഭക്ഷ്യസുരക്ഷാ വിഭാഗത്തിനെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.