Posted On
date_range Updated On
date_range ബിഹാര്‍ തെരഞ്ഞെടുപ്പ് പരാജയം: മോദിക്കെതിരെ ശത്രുഘ്നന്‍ സിന്‍ഹ
നാഗ്പുര്‍: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയത്തിന്‍െറ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുന്ന എം.പി ശത്രുഘ്നന്‍ സിന്‍ഹ. ബിഹാറില്‍ ബി.ജെ.പിക്ക് ലഭിച്ച സീറ്റുകളുടെ ‘ക്രെഡിറ്റ്’ മോദിക്കാണെന്ന് പരിഹസിച്ച അദ്ദേഹം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തികപാക്കേജ് തെരഞ്ഞെടുപ്പുതന്ത്രം മാത്രമായിരുന്നെന്ന് വോട്ടര്‍മാര്‍ കരുതിയതായും തുറന്നടിച്ചു. ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെതിരായ മോദിയുടെ വിമര്‍ശം തിരിച്ചടിച്ചു. ബിഹാറിലെ യഥാര്‍ഥസാഹചര്യം അറിയാതെ പ്രചാരണത്തിനിറങ്ങിയതിനാലാണ് മോദിയെ ബിഹാറുകാര്‍ തോല്‍പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.