പ്രോവിഡന്‍റ് ഫണ്ടിലെ 2322 കോടി ഓഹരി വിപണിയില്‍


ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് നിധിയിലെ (ഇ.പി.എഫ്.ഒ) 2322 കോടി ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. ആഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട് വഴിയായിരുന്നു നിക്ഷേപം. ഓഹരിവിപണിയില്‍ 5000 കോടി രൂപ നിക്ഷേപം നടത്തുന്നതിന്‍െറ ഭാഗമായാണിത്. ഈമാസം 24ന് നടക്കാനിരിക്കുന്ന യോഗത്തില്‍ ഇ.പി.എഫ്.ഒയുടെ ഉന്നതാധികാര സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് നിക്ഷേപങ്ങള്‍ വിലയിരുത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.