കേന്ദ്ര സര്‍ക്കാറിന്‍െറ എഫ്.ഡി.ഐ നയത്തെ എതിര്‍ത്ത് സംഘ്പരിവാര്‍ സംഘടന

ന്യൂഡല്‍ഹി: 15 മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ  വ്യവസ്ഥ (എഫ്.ഡി.ഐ) ഉദാരമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് സംഘ്പരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. കേന്ദ്രം ഇക്കാര്യത്തില്‍ തിരക്കുകൂട്ടുകയാണെന്ന് വ്യക്തമാക്കിയ സംഘടന നടപടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്‍െറ ഗുണദോഷങ്ങള്‍ വിശദീകരിക്കുന്ന ധവളപത്രം പുറത്തിറക്കണമെന്നും വിഷയം പരിശോധിക്കാന്‍ കമീഷനെ നിയമിക്കണമെന്നും സംഘടന ആവശ്യമുന്നയിച്ചു. സാമ്പത്തിക വ്യവസ്ഥക്ക് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമാണ് ഇതുണ്ടാക്കിയിട്ടുള്ളതെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കോഓഡിനേറ്റര്‍ അശ്വിന്‍ മഹാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. എഫ്.ഡി.ഐ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ എതിര്‍ത്ത് ഭാരതീയ മസ്ദൂര്‍ സംഘും രംഗത്തുവന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.