Posted On
date_range Updated On
date_range വാടക ഗര്‍ഭധാരണം: വിദേശികള്‍ക്ക് വിസ നല്‍കില്ല
ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണത്തിനായി ഇന്ത്യയിലേക്ക് വരാന്‍ വിദേശികള്‍ക്ക് വിസ നല്‍കേണ്ടതില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കി.
വിദേശികള്‍ക്ക് വാടകഗര്‍ഭധാരണത്തിനുള്ള അനുമതി നല്‍കിയ മുന്‍തീരുമാനം റദ്ദാക്കാനും വാടക ഗര്‍ഭധാരണം മെഡിക്കല്‍ ടൂറിസത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കാനും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിസ നിഷേധിക്കാനുള്ള തീരുമാനം. വാണിജ്യ അടിസ്ഥാനത്തില്‍ വാടക ഗര്‍ഭധാരണം നടത്തുന്നത് നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി നേരത്തേ സര്‍ക്കാറിനോടു നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.