മുംബൈ: മുംബൈ ഭീകരാക്രമണത്തിന്‍െറ ആസൂത്രണത്തില്‍ പങ്കുവഹിച്ച ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കെതിരെ അന്വേഷണം നടത്തി കേസില്‍ പ്രതിചേര്‍ക്കാത്തതിന് മുംബൈ പൊലീസിന് കോടതിയുടെ വിമര്‍ശം. നിലവില്‍ കസ്റ്റഡിയിലുള്ള സാബിഉദ്ദീന്‍ അന്‍സാരി എന്ന അബൂ ജുന്ദലിനൊപ്പം ഇന്ത്യന്‍ നിയമങ്ങള്‍ ചുമത്തി ഹെഡ്്ലിയെയും വിചാരണക്ക് വിധേയനാക്കാന്‍ അനുമതിതേടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കെയാണ് പ്രത്യേക ടാഡാ കോടതി ജഡ്ജി ജി.എ. സനപ് വിമര്‍ശമുന്നയിച്ചത്.
അമേരിക്കന്‍ ഏജന്‍സികളുടെ കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് ഹെഡ്ലിക്കെതിരെ പ്രോസിക്യൂഷന്‍ വിചാരണ ആവശ്യപ്പെട്ടത്. എന്നാല്‍, സ്വന്തമായി ഹെഡ്ലിക്ക് എതിരെ അന്വേഷണം നടത്തി തെളിവുകള്‍ കണ്ടത്തൊന്‍ ശ്രമിക്കാത്തതിനും ഹെഡ്ലിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാത്തതിനുമാണ് കോടതി മുംബൈ പൊലീസിനെ വിര്‍മശിച്ചത്. ഹരജിയില്‍ വിധിപ്രഖ്യാപനം അടുത്ത 18ലേക്ക് മാറ്റിവെച്ചു.
മുംബൈ ഭീകരാക്രമണത്തില്‍ പാക് വംശജനായ അമേരിക്കന്‍ പൗരന്‍ ഹെഡ്ലിയുടെ പങ്ക് അമേരിക്കന്‍ ഏജന്‍സിയാണ് കണ്ടത്തെിയത്. പാക് നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന സലിം ഗിലാനിയുടെ മകനാണ് ഹെഡ്ലി. മാതാവ് ആലിസ് സെറില്‍ വാഷിങ്ടണ്‍ സ്വദേശിയാണ്.
2002നും 2005 നുമിടയില്‍ പാകിസ്താനിലെ ലശ്കറെ ത്വയ്യിബാ ക്യാമ്പില്‍ പരിശീലനം നേടിയ ഹെഡ്ലി 2008 ലെ മുംബൈ ആക്രമണത്തിനുള്ള കേന്ദ്രങ്ങള്‍ കണ്ടത്തെുകയും അവയുടെ മാപ്പും മറ്റുവിവരങ്ങളും വിഡിയോയില്‍ പകര്‍ത്തി ലശ്കറെ ത്വയ്യിബാ നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തെന്നാണ് അമേരിക്കയുടെ കണ്ടത്തെല്‍. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് താന്‍ ചെയ്ത 12 കുറ്റങ്ങള്‍ ഹെഡ്ലി ഏറ്റുപറയുകയും ചെയ്തു. തുടര്‍ന്ന്, 2013 ജനുവരിയില്‍ അമേരിക്കന്‍ കോടതി ഹെഡ്ലിക്ക് 35 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ലശ്കറെ ത്വയ്യിബയെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കിയതിനുള്ള ആനുകൂല്യത്തോടെയായിരുന്നു ശിക്ഷ. ആജീവനാന്ത തടവോ വധശിക്ഷയോ ലഭിക്കേണ്ടിയിരുന്ന ഹെഡ്ലിക്ക് അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സിയുടെ അഭ്യര്‍ഥന പ്രകാരമാണ് 35 വര്‍ഷം തടവ് വിധിച്ചത്.
ഇന്ത്യ, പാകിസ്താന്‍ അടക്കം മറ്റു രാജ്യങ്ങള്‍ക്കു തന്നെ കൈമാറില്ളെന്ന കരാറിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഹെഡ്ലി ലശ്കറെ ത്വയ്യിബയെക്കുറിച്ചും അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എഫ്.ബി.ഐക്ക് വിവരങ്ങള്‍ നല്‍കിയത്. അതിനാല്‍, ഹെഡ്ലിയെ ഇന്ത്യക്കു വിട്ടുകിട്ടില്ല. നേരത്തേ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ അമേരിക്കയില്‍ചെന്ന് ഹെഡ്ലിയെ ചോദ്യംചെയ്തിരുന്നു. എഫ്.ബി.ഐയുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഹെഡ്ലിയുടെ വിചാരണക്ക് മുംബൈ കോടതി അനുമതി നല്‍കിയാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാകും വിചാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.