ദീപാവലിക്ക് മുമ്പ് ഒരു റാങ്ക് ഒരു പെൻഷൻ നടപ്പാക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: സൈനികരുടെ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി ദീപാവലിക്ക് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീകർ. തങ്ങൾക്ക് ലഭിച്ച മെഡലുകൾ അടുത്തയാഴ്ച തിരിച്ചേൽപ്പിക്കുമെന്ന് വിമുക്ത സൈനികർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്.

അതേസമയം സർക്കാറിൻെറ പ്രഖ്യാപനത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ഒരു റാങ്ക് ഒരു പെൻഷൻ സമരനേതാവ് മേജർ ജനറൽ സത്ഭീർ സിങ് അറിയിച്ചു.

ഒരു റാങ് ഒരു പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ബിഹാർ തെരഞ്ഞെടുപ്പിൻെറ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പിന് ശേഷം പദ്ധതി സംബന്ധിച്ച് വിജ്ഞാപനം ഇറക്കുമെന്നാണ് സർക്കാർ പറഞ്ഞത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് മുൻ സൈനികർ പുതിയ സമരം പ്രഖ്യാപിച്ചത്. ഈ മാസം 12നാണ് മാതൃകാ പെരുമാറ്റച്ചട്ടത്തിൻെറ കാലാവധി അവസാനിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.