അഹ്മദാബാദ്: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നല്‍കിയ ഹരജി ഗുജറാത്ത് ഹൈകോടതി തള്ളി. ആം ആദ്മി പ്രവര്‍ത്തകനായ നിശാന്ത് വര്‍മ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല തള്ളിയത്. 2014ല്‍ ഗുജറാത്തിലെ 26 ലോക്സഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കവെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോദി തന്‍െറ വോട്ട് രേഖപ്പെടുത്തിയ ഉടനെ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ക്കുകയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.
ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് നിശാന്ത് വര്‍മ മോദിക്കെതിരെ അഹ്മദാബാദ് പ്രാദേശിക കോടതിയില്‍ പരാതി നല്‍കിയത്. എന്നാല്‍, മോദിയുടെ നടപടിയില്‍ തെറ്റില്ളെന്ന് ചൂണ്ടിക്കാട്ടിയ മജിസ്ട്രേറ്റ് ഹരജി തള്ളി. തുടര്‍ന്ന് ഇതിനെതിരെ നിശാന്ത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജി തള്ളാനുള്ള അധികാരം മജിസ്ട്രേറ്റിനുണ്ടെന്നും വ്യക്തമാക്കിയാണ് കീഴ്കോടതി വിധി ശരിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.