കി​ര​ൺ റി​ജി​ജു

എഫ്.സി.ആർ.എ പ്രതികരണവുമായി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്.​സി.​ആ​ർ.​എ) ഭേ​ദ​ഗ​തി കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​​യ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത്. എ​ഫ്.​സി.​ആ​ർ.​എ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ൽ പ്ര​തി​പ​ക്ഷ​മാ​യ യു.​ഡി.​എ​ഫും ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൽ.​ഡി.​എ​ഫും വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും നി​യ​മ​ഭേ​ദ​ഗ​തി ഏ​തെ​ങ്കി​ലു​മൊ​രു മ​ത​വി​ഭാ​ഗ​ത്തി​ന് എ​തി​ര​ല്ലെ​ന്നും കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു. ബി​ൽ അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ലോ​ക്സ​ഭ​യി​ൽ വി​മ​ർ​ശി​ച്ച​പ്പോ​ൾ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് ഇ​ത് അ​പ​ക​ട​ക​ര​മെ​ന്നാ​യി​രു​ന്നു ബി​ൽ അ​വ​ത​രി​പ്പി​ച്ച ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യി​യു​ടെ മ​റു​പ​ടി. ഇ​ക്കാ​ര്യം ക്രൈ​സ്ത​വ സ​ഭാ ​നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, നി​യ​മ​ഭേ​ദ​ഗ​തി​യി​ലെ നി​ർ​ദി​ഷ്‍ട വ്യ​വ​സ്ഥ​ക​ൾ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും എ​തി​രാ​ണെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്ന് കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും മ​ത​ത്തെ​യോ സ​മൂ​ഹ​ത്തെ​യോ ക്രി​സ്ത്യ​ൻ മി​ഷ​ന​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യോ ല​ക്ഷ്യ​മി​ടു​ന്ന​ത​ല്ല നി​യ​മ​ഭേ​ദ​ഗ​തി. വി​ദേ​ശ സം​ഭാ​വ​ന​ക​ൾ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ക മാ​ത്ര​മാ​ണ് ല​ക്ഷ്യം. ദേ​ശീ​യ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ ത​ട​യു​ന്ന​തി​ലാ​ണ് സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ഫ്.​സി.​ആ​ർ.​എ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ടാ​ൽ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്ക​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​മെ​ന്ന​താ​ണ് ബി​ല്ലി​ലെ ഒ​രു വ്യ​വ​സ്ഥ. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​സ്തി​ക​ളു​ടെ നി​യ​ന്ത്ര​ണം കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ന്ന അ​തോ​റി​റ്റി​ക്ക് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യും. നി​യ​മ​ഭേ​ദ​ഗ​തി വാ​ൾ പോ​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മീ​തെ നി​ൽ​ക്കു​ക​യാ​ണെ​ന്നും ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തെ വ​രു​തി​യി​ൽ നി​ർ​ത്താ​നാ​ണ് ഉ​ദ്ദേ​ശ്യ​മെ​ന്നും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ എം.​പി​മാ​ർ ലോ​ക്‌​സ​ഭ​യി​ൽ ഇ​ല്ലാ​തി​രു​ന്ന മാ​ർ​ച്ച് 25ന് ​നോ​ട്ടീ​സ് പോ​ലും ന​ൽ​കാ​തെ​യാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Center responds to FCRA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.