Posted On
date_range Updated On
date_range പ്രശാന്ത് പൂജാരി വധം: എഴുപേരെ ബല്ലാരി ജയിലിലേക്ക് മാറ്റി
മംഗളൂരു: മൂഡബിദ്രിയിലെ ബജ്റംഗ്ദള്‍ നേതാവ് പ്രശാന്ത് പൂജാരിയുടെ വധവുമായി ബന്ധപ്പെട്ട് ഏഴുപേരെ ബല്ലാരി ജയിലിലേക്ക് മാറ്റി. പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ കൊലപാതകക്കേസിലെ പ്രധാന പ്രതികളായ ബണ്ട്വാളിലെ ലിയാഖത്ത്, അബ്ദുല്‍ റഷീദ്, പ്രാന്ത്യയിലെ മുഹമ്മദ് ഇല്യാസ് എന്നിവരെ സുരക്ഷാ കാരണങ്ങളാല്‍ ബല്ലാരി ജയിലിലേക്ക് മാറ്റിയിരുന്നു. ഗന്ധല്‍ക്കട്ടെയിലെ ബദറുദ്ദീന്‍, ഇംതിയാസ്, തോടാറിലെ ഹനീഫ്, കണ്ടാവരയിലെ കബീര്‍, കാവൂരിലെ മുസ്തഫ, ബജ്പേ മുസ്തഫ, മുഹമ്മദ് മൂഡബിദ്രി തുടങ്ങി എഴുപേര്‍ ഒക്ടോബര്‍ 31 വരെ പൊലീസ് കസ്റ്റഡിയിലായിരുന്നു. നവംബര്‍ ഒന്നിന് കോടതിയില്‍ ഹാജരാക്കിയ ഇവരെ പൊലീസിന്‍െറ നിര്‍ദേശപ്രകാരം സുരക്ഷാ കാരണങ്ങളാല്‍ കോടതി ബല്ലാരിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.