എഴുത്തുകാരുടെ പ്രതിഷേധം: ജെയ്റ്റ്ലിയുടെ പ്രസ്താവനക്കെതിരെ സുതീന്ദ്ര കുൽക്കർണി

ന്യൂഡൽഹി: എഴുത്തുകാരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവനക്കെതിരെ സുതീന്ദ്ര കുൽക്കർണി. ജെയ്റ്റ്ലിയുടെ പ്രസ്താവന അപമാനകരമെന്നും പ്രസ്താവനയോട് യോജിപ്പില്ലെന്നും കുൽക്കർണി പറഞ്ഞു.  പാക് മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശനത്തിന് എത്തിയ കുൽക്കർണിയെ ശിവസേന പ്രവർത്തകർ കരിഒായിൽ ഒഴിച്ചിരുന്നു. മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ഉപദേഷ്ടാവായിരുന്നു അദ്ദേഹം.

അസഹിഷ്ണുതക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ദുർബലമാണെന്നു കുൽക്കർണി മാധ്യമങ്ങളോട് വ്യക്തമാക്കി. കസൂരിയുടെ പുസ്തകം പ്രകാശനത്തിന് കറാച്ചിയിലേക്ക് പുറപ്പെടും മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിഒായിൽ ഒഴിക്കുന്നതടക്കമുള്ള ആക്രമണങ്ങൾക്ക് മുമ്പിൽ തളരില്ലെന്ന് കുൽക്കർണി വ്യക്തമാക്കി. ഇന്ത്യ-പാകിസ്താൻ ബന്ധം മെച്ചപ്പെടുത്തേണ്ടത് അസഹിഷ്ണുതക്കെതിരായ പ്രതികരണത്തിന്‍റെ ഭാഗമാണ്. അതിനാൽ കറാച്ചിയിലെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.