അർധസൈനികരുടെ ധർണ നാളെ മുതൽ

ന്യൂഡൽഹി:‘ഒരു റാങ്ക് ഒരു പെൻഷൻ’ പദ്ധതി വിരമിച്ച അർധസൈനികർക്കും നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ സെൻട്രൽ പാരാമിലിട്ടറി ഫോഴ്സസ് എക്സ് സർവിസ്മെൻ വെൽഫെയർ അസോസിയേഷെൻറ നേതൃത്വത്തിൽ നവംബർ രണ്ടു മുതൽ ജന്തർമന്തറിൽ ധർണ സംഘടിപ്പിക്കും.

സൈനികരെ പോലെതന്നെ രാജ്യസുരക്ഷക്കുവേണ്ടി ജീവൻ ബലി നൽകുകയും കഠിനമായി ജോലി ചെയ്യുകയും ചെയ്യുന്ന അർധസൈനിക വിഭാഗത്തെ കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്ന് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി പി.എസ്. നായർ, പ്രസിഡൻറ് ആർ.ബി. പഥക് എന്നിവർ പറഞ്ഞു. സർവിസിൽ ഉള്ളപ്പോഴും വിരമിച്ചാലും സൈനികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും അർധസൈനിക വിഭാഗത്തിന് ലഭിക്കുന്നില്ല.

സമാനജോലി ചെയ്യുന്നവർക്ക് സമാന ആനുകൂല്യം എന്ന ന്യായമായ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയാറാകണം. അർധസൈനികരെ ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽനിന്ന് മാറ്റി ആഭ്യന്തരസുരക്ഷ എന്ന പുതിയ മന്ത്രാലയം ഉണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.