വിരിയാറായ 2016നെയും നോക്കി ആ കിളികള്‍

ന്യൂഡല്‍ഹി: മരച്ചില്ലയില്‍ അവര്‍ അഞ്ചു പേര്‍ ഇരിക്കുന്നു. കൂട്ടത്തില്‍ ഒരു കിളിമുട്ടയും. 2016 എന്ന മുട്ട വിരിയുന്നത് ആറ്റുനോറ്റ് കാത്തിരിക്കുയാണ് ആ കിളികള്‍. അതിനിടെ മുട്ടക്ക് ചെറുതായി ഇളക്കം. തൊട്ടടുത്തിരിക്കുന്ന കുഞ്ഞിക്കിളി അക്ഷമയായി ഘടികാരം എടുത്തു നോക്കുന്നു. ആയിട്ടില്ല. മുട്ട വിരിയാന്‍ ഇനിയുമുണ്ട് മണിക്കൂറുകള്‍. അതുവരെ അവര്‍ അവിടെ തന്നെ ഇരിക്കുമായിരിക്കും. ഇത് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഗൂഗ്ളിന്‍റെ ഡൂഡ്ല്‍.  പതിവുപോലെ പുതുമയേറിയ ആശയവുമായുള്ള അനിമേഷന്‍ ആണ് ഇത്തവണയും ഗൂഗ്ള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനി 2016 എന്ന കിളിമുട്ട വിരിയുമ്പോള്‍ എന്തൊക്കെ അതിശയങ്ങള്‍ ആണാവോ ഗൂഗ്ള്‍ കാണിക്കുക. കാത്തിരുന്ന് കാണാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.