Posted On
date_range Updated On
date_range മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ലെന്ന് യെച്ചൂരി
കൊല്‍ക്കത്ത: കേരളത്തിലും ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന ചര്‍ച്ച സംസ്ഥാന ഘടകത്തില്‍ സജീവമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്ന നിലപാട് സ്വീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നേരിടുന്ന ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ശൈലി സി.പി.എമ്മിനില്ല. പാര്‍ട്ടി പ്ളീനം വേദിയില്‍ വി.എസിന് ഇരിപ്പിടം നല്‍കിയത് മുതിര്‍ന്ന നേതാവ് എന്ന പരിഗണനയിലാണെന്ന് യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.