മോദിയുടെ പാക് സന്ദർശനം: സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്താൻ സന്ദർശനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സന്ദർശനത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ട്വിറ്ററിൽ കൂടുതൽ പേരും അനുകൂലിച്ചാണ് രംഗത്തെത്തിയത്. 'ക്രിസ്മസ് ദിനത്തിൽ സാന്തയെ കൂടാതെ പാകിസ്താന് മറ്റൊരു സന്ദർശകൻ കൂടി' എന്നാണ് പ്രമുഖ എഴുത്തുകാരൻ എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തത്. മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഈ അപ്രതീക്ഷിത സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന് സഹായകമാകുമെന്നും പാക് മാധ്യമ പ്രവർത്തക മെഹർ തരാർ ട്വിറ്ററിൽ കുറിച്ചു.

 

സന്ദർശനത്തെ കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും സ്വാഗതം ചെയ്തു. പാകിസ്താനുമായി വീണ്ടും അടക്കുന്നത് നല്ല നടപടിയാണെന്നും സന്ദർശനത്തെ സ്വാഗതം ചെയ്യുന്നെന്നും ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. മുംബൈ ഭീകരാക്രമണ കേസിന്‍റെ വിചാരണ പാകിസ്താൻ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദിയുടെ സന്ദർശനം പുതിയ ചർച്ചകൾക്ക് വഴിവെക്കട്ടേയെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

മോദി ശരീഫുമായി കൂടിക്കാഴ്ച നടത്തുന്നത് നല്ല കാര്യമാണെന്നും അതേസമയം, പാകിസ്താനിലേക്ക് നോക്കുന്നത് പോലും വിമർശിക്കപ്പെടുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും കോൺഗ്രസ് ലോക്സഭാംഗം രാജീവ് ശുക്ല ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.