ന്യൂഡല്‍ഹി: റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍നിന്ന് ടിക്കറ്റ് ബുക് ചെയ്താലും പ്രിന്‍റ് ചെയ്ത ടിക്കറ്റ് ലഭിക്കാത്ത കാലം വരുന്നു. പൂര്‍ണമായി എസ്.എം.എസ് സംവിധാനത്തിലേക്ക് ചുവടുമാറ്റി പേപ്പറിന്‍െറ ഉപയോഗം കുറക്കാനുള്ള പദ്ധതിയാണ് റെയില്‍വേ നടപ്പാക്കുന്നത്. നിലവില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്ക് എസ്.എം.എസ് ലഭിക്കുന്ന സംവിധാനം ടിക്കറ്റ് കൗണ്ടറുകളിലേക്കും നടപ്പാക്കുന്ന കാര്യം ധനമന്ത്രാലയം പരിശോധിച്ചുവരുകയാണ്.
റെയില്‍വേ സ്റ്റേഷനുകളിലുള്ള പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ ടിക്കറ്റ് റിസര്‍വേഷന്‍ രേഖപ്പെടുത്തിയാല്‍ ഉടനെ യാത്രക്കാരന്‍െറ മൊബൈലിലേക്ക് എസ്.എം.എസ് ലഭിക്കുന്നതാണ് പുതിയ പദ്ധതി. ഇത് നടപ്പായാല്‍ 162 വര്‍ഷം പഴക്കമുള്ള പൊതുമേഖലാ സ്ഥാപനത്തിന്‍െറ ഡിജിറ്റല്‍വത്കരണത്തിന് പുത്തന്‍ കാല്‍വെപ്പാകും. എസ്.എം.എസ് സംവിധാനമത്തെിയാല്‍ ആയിരക്കണക്കിന് പഴയ ടിക്കറ്റ് പ്രിന്‍ററുകളും കോച്ചുകളില്‍ ഒട്ടിക്കുന്ന ഷെഡ്യൂല്‍ ചാര്‍ട്ടുകളും വിസ്മൃതിയിലാകും.
എസ്.എം.എസിനോടൊപ്പം പരസ്യവും നല്‍കുന്നതിനാല്‍ എസ്.എം.എസിന്‍െറ ചെലവ് റെയില്‍വേക്ക് ലാഭിക്കാം. സാധാരണ എസ്.എം.എസിനു പകരം വാണിജ്യാവശ്യത്തിനുള്ള ബള്‍ക്ക് എസ്.എം.എസ് സംവിധാനമാണ് നടപ്പാക്കുക. ഇതിനാല്‍ മൊബൈലിലേക്ക് എസ്.എം.എസ് കിട്ടാന്‍ താമസം നേരിടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.