Posted On
date_range Updated On
date_range കൊൽക്കത്തയിൽ വിമാനത്തിൽ ബസിടിച്ച് അപകടം
കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിൽ ബസിടിച്ച് അപകടം. നിയന്ത്രണം വിട്ട ജെറ്റ് എയർവേസിന്‍റെ ബസ് എയർ ഇന്ത്യ വിമാനത്തിൽ വന്നിടിക്കുകയായിരുന്നു. ബസ് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. രാവിലെ 6.30നാണ് അപകടമുണ്ടായത്. സംഭവസമയത്ത് വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. അസമിലെ സിൽച്ചറിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.