കുപ്പിവെള്ള കുംഭകോണം: കുറ്റപത്രം സമര്‍പ്പിച്ചു 19.5 കോടി രൂപയുടെ നഷ്ടം

ന്യൂഡല്‍ഹി: പ്രീമിയം ക്ളാസ് ട്രെയിനുകളില്‍ റെയില്‍ നീരിന് പകരമായി നിലവാരം കുറഞ്ഞ കുപ്പിവെള്ളം വിറ്റ സംഭവത്തില്‍ റെയില്‍വേയിലെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കമേഴ്സ്യല്‍ മാനേജര്‍മാരായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍, സ്വകാര്യ കുപ്പിവെള്ള കമ്പനിയിലെ സി.ഇ.ഒ, മറ്റു എട്ട് കമ്പനികള്‍ തുടങ്ങിയവരെ പ്രതിചേര്‍ത്ത കുറ്റപത്രം വെള്ളിയാഴ്ച സി.ബി.ഐ പട്യാല കോടതിയിലാണ് സമര്‍പ്പിച്ചത്. റെയില്‍ നീര്‍ എന്നറിയപ്പെട്ട കുംഭകോണത്തില്‍ റെയില്‍വേക്ക് 19.5 കോടി രൂപയാണ് നഷ്ടം കണക്കാക്കിയത്. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധ നിയമത്തിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ക്ളാസ് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ട റെയില്‍ നീരിന് പകരമായി സ്വകാര്യ കമ്പനികളുടെ  കുപ്പിവെള്ളം വിതരണം ചെയ്തെന്നും  വന്‍ അഴിമതി നടത്തിയെന്നുമാണ് ആരോപണം. നോര്‍ത്തേണ്‍ റെയില്‍വേയുടെ 16 സോണുകള്‍ കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തില്‍ വന്‍ അഴിമതി നടന്നതായി ബോധ്യപ്പെടുകയും ചെയ്തു. 2013 ജനുവരി ഒന്നിനും 2014 ഡിസംബര്‍ 31നും ഇടയില്‍ റെയില്‍വേ കേറ്ററിങ് വിഭാഗം ഐ.ആര്‍.സി.ടി.യില്‍നിന്നും വാങ്ങേണ്ട റെയില്‍ നീര്‍ ക്വോട്ട പൂര്‍ണമായും വാങ്ങിയിട്ടില്ളെന്ന് അന്വേഷണത്തില്‍ കണ്ടത്തെി. ഇതിന് പകരമായി സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളമാണ് വിതരണം ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.