ന്യൂഡൽഹി: സംവരണത്തെക്കുറിച്ച് വിവാദപരാമർശം നടത്തിയ ഹൈകോടതി ജഡ്ജിയെ ഇംപീച് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാംഗങ്ങൾ. ഗുജറാത്ത് ഹൈകോടതിയിലെ ജെ.ഡി. പർദിവാലക്കെതിരെ വിവിധ പ്രതിപക്ഷപാർട്ടികളിലെ 58 എം.പിമാരാണ് ഉപരാഷ്ട്രപതിക്ക് നോട്ടീസ് നൽകിയത്. പട്ടേൽ വിഭാഗക്കാർക്ക് സംവരണമാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുന്ന ഹാർദിക് പട്ടേലിെൻറ കേസ് പരിഗണിക്കവെയാണ് സംവരണം രാജ്യത്തെ നശിപ്പിച്ചെന്ന് ജഡ്ജി അഭിപ്രായപ്പെട്ടത്. രാജ്യത്തെ നശിപ്പിക്കുകയും ശരിയായദിശയിലെ വികസനം തടസ്സപ്പെടുത്തുകയും ചെയ്ത രണ്ടു കാര്യങ്ങൾ ആരെങ്കിലും ചോദിച്ചാൽ ഒന്നാമത്തേത് സംവരണവും രണ്ടാമത്തേത് അഴിമതിയുമാണ് എന്നും സ്വാതന്ത്ര്യം ലഭിച്ച് 65 വർഷം കഴിഞ്ഞിട്ടും സംവരണം ആവശ്യപ്പെടുന്നത് നാണക്കേടാണ് എന്നും പറയുന്ന വിധിയുടെ പകർപ്പും നോട്ടീസിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
മുതിർന്ന അംഗങ്ങളായ ഓസ്കർ ഫെർണാണ്ടസ് (കോൺ), എ. രാജ (സി.പി.ഐ), കെ.സി. ത്യാഗി (ജനതാദൾ–യു) എന്നിവരുൾപ്പെട്ട സംഘമാണ് നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നത്. പാർലമെൻററിെൻറ പട്ടികജാതി–വർഗ സ്റ്റാൻഡിങ് കമ്മിറ്റി വ്യാഴാഴ്ച യോഗംചേർന്ന് ജഡ്ജിയുടെ പരാമർശങ്ങളെ അപലപിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്വാൻ, ടി.സി. ഗെലോട്ട് എന്നിവരുൾപ്പെടെ പങ്കെടുത്ത യോഗം ഈ മാസം 23ന് അംബേദ്കർ പ്രതിമക്കുമുന്നിൽ പ്രതിഷേധം നടത്താനും തീരുമാനിച്ചിരുന്നു. ദലിത്–പിന്നാക്ക സംവരണത്തെ എതിർക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും കേസെടുക്കുകയും വേണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു.
അതിനിടെ വിധിന്യായത്തിൽനിന്ന് വിവാദ നിരീക്ഷണങ്ങൾ ജഡ്ജി വെള്ളിയാഴ്ച നീക്കി. സംഭവം വിവാദമായതോടെ ഉത്തരവ് തിരുത്താനാവശ്യപ്പെട്ട് ഗുജറാത്ത് സർക്കാർ ഹരജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.