Posted On
date_range Updated On
date_range രൂപയുടെ മൂല്യത്തിൽ വൻഇടിവ്; രണ്ട് വർഷത്തിനിടയിലെ താഴ്ന്ന നിരക്ക്
ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. രണ്ട് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ് ഡോളറിനെതിരെ രൂപയുടെ മൂല്യം 67.09ലെത്തി. 21 പൈസയുടെ നഷ്ടമാണ് ഇന്ന് രാവിലത്തെ വ്യാപാരത്തിലുണ്ടായത്. രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവ് ഓഹരി വിപണിയിലും പ്രതിഫലിച്ചു.
27മാസത്തെ താഴ്ന്ന നിലവാരമായ 66.88 ആയിരുന്നു വെള്ളിയാഴ്ച രൂപയുടെ മൂല്യം. രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ വൻതോതിൽ പണം പിൻവലിക്കുന്നതാണ് മൂല്യമിടിയാനുള്ള പ്രധാനകാരണം. ഡിസംബര്‍ 15ന് നടക്കുന്ന യു.എസ് ഫെഡ് റിസര്‍വ് യോഗത്തിന് മുന്നോടിയായാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.