പൽവാൽ: ഹരിയാനയിലെ പൽവാൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എമു ട്രെയിൻ ലോകമാന്യ തിലക് എക്സ്പ്രസുമായാണ് കൂട്ടിയിടിച്ചത്.
എമുവിന്‍റെ െെഡ്രവറാണ് മരിച്ചത്. മൂടൽ മഞ്ഞും ലോക്കോ െെപലറ്റിന്‍റെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് നോർത്തേൺ റെയിൽവേ സി.ആർ.പി.ഒ നീരജ് ശർമ സ്ഥിരീകരിച്ചു.
പരിക്കേറ്റവരെ പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൽവാൽ ഡെപ്യൂട്ടി കമ്മീഷണറുമായി ഫോണിൽ സംസാരിച്ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് വിവരം ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.