തെരുവുനായ ശല്യം: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ്

ന്യൂഡല്‍ഹി: തെരുവുനായ ശല്യം തടയാന്‍ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. സാബു സ്റ്റീഫന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് നടപടി. 2012ലെ കണക്കുപ്രകാരം രാജ്യത്ത് തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് 1.65 കോടി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം  20,000 പേവിഷബാധ മരണങ്ങളാണ് നടക്കുന്നത്. തെരുവുനായ്ക്കള്‍ പെരുകാന്‍ അനുവദിക്കുന്നത് പേവിഷബാധക്കെതിരായ കുത്തിവെപ്പ് മരുന്നുകമ്പനികള്‍ക്ക് വലിയ വിപണി ഉണ്ടാക്കുന്നതിനുവേണ്ടിയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.