ചെന്നൈ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 18 മരണം

ചെന്നൈ: നന്ദംപാക്കം എം.ഒ.ഐ.ടി ഇന്‍റർനാഷണൽ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 18 രോഗികൾ മരിച്ചു. വൈദ്യതി നിലച്ചതിനെ തുടർന്ന് ഓക്സിജൻ സംവിധാനം തകരാറായതിനാൽ ശ്വാസംമുട്ടിയാണ് ഇവർ മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ദുരന്തം.  

കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നന്ദംപാക്കം പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. പെട്രോള്‍ ബങ്കുകളില്‍ ഡീസല്‍ക്ഷാമം രൂക്ഷമായതിനാൽ ആശുപത്രിയിലെ ജനറേറ്ററും പ്രവര്‍ത്തിച്ചിരുന്നില്ല. ആശുപത്രികളിലെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ ചെന്നൈയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

പേമാരി നാശം വിതച്ച ചെന്നൈയിൽ വ്യാഴാഴ്ച രാത്രിമുതൽ മഴക്ക് നേരിയ ശമനമുണ്ടായതായി റിപ്പോർട്ടുണ്ട്. അഡയാര്‍, കൂവം നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. 7000 പേരെ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷപെടുത്തി. നൂറുകണക്കിനാളുകൾ ഇപ്പോഴും പലയിടങ്ങളിലും  ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. കര, നാവിക വ്യോമസേനകളും കോസ്റ്റ്ഗാര്‍ഡും ദേശീയദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.