Posted On
date_range Updated On
date_range ഹരിയാനയിൽ പശു ഇറച്ചി കടത്തിയെന്ന് ആരോപിച്ച് ട്രക്കിന് നേരെ ആക്രമണം
പൽവാൽ: ഹരിയാനയിലെ പൽവാൽ ജില്ലയിൽ പശു ഇറച്ചി കടത്തിയെന്ന് ആരോപിച്ച് ട്രക്കിന് നേരെ ആക്രമണം. ട്രക്ക് തൊഴിലാളിക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. മേവാദിൽ നിന്ന് പൽവാൽ വഴി ഉത്തർപ്രദേശിലെ അലിഗഡിലേക്ക് പോവുകയായിരുന്ന ട്രക്കിന് നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നു.
ഡ്രൈവർ ഒാടി രക്ഷപ്പെട്ടു. മാരകായുധം ഉപയോഗിച്ച് ക്ലീനറെ അക്രമിച്ച സംഘം ട്രക്ക് അടിച്ച് തകർത്തു. ട്രക്കിൽ സൂക്ഷിച്ചിരുന്നത് ഒട്ടകമാംസം ആണെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.
വാഹനത്തിൽ നിന്ന് ഒട്ടകത്തിന്‍റെ തോലും എല്ലുകളും കണ്ടെടുത്തു. പ്രദേശത്ത് വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തുണ്ടായ സംഘർഷത്തിൽ മൂന്ന് പൊലീസുകാർ അടക്കം 10 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.