തട്ടിക്കൊണ്ടുപോയ 13കാരനെ പൊലീസ്​ മോചിപ്പിച്ചു

ഗാസിയാബാദ്: മൂന്ന് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയ 13കാരനെ പൊലീസ് മോചിപ്പിച്ചു. കുട്ടിയെ പ്ലേ സ്കൂളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് നടത്തിയ സാഹസികനീക്കത്തിനൊടുവിലാണ് മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ്കുമാർ, ദീപക്, ഇയാളുടെ സഹോദരൻ ബിട്ടു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഗാസിയാബാദ് രാജ്നഗറിലെ സ്കൂളിലാണ് സംഭവം. ഞായറാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.

തിങ്കളാഴ്ച രാവിലെ 10.30ഓടെ തട്ടിക്കൊണ്ടുപോയവർ  കുട്ടിയുടെ കൈയിലുണ്ടായിരുന്ന ഫോണിൽനിന്ന് പിതാവ് വിവേക് മഹാജനെ വിളിച്ച് രണ്ടു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം വിവേക് പൊലീസിനെ അറിയിച്ചു. ഇവർ സ്കൂളിലുണ്ടെന്ന് വിവരം ലഭിച്ച് ഇവിടെയെത്തിയ പൊലീസിനുനേരെ വെടിയുതിർക്കുകയായിരുന്നു.

20 മിനിറ്റ് നീണ്ട വെടിവെപ്പിനൊടുവിൽ പൊലീസ് മൂവരെയും കീഴടക്കി കുട്ടിയെ രക്ഷിച്ചു. സന്ദീപ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വെടിവെച്ചുവീഴ്ത്തി. പ്ലേ സ്കൂൾ ഉടമക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ സ്ഥാപനങ്ങളും ബിസിനസും തുടങ്ങുന്നതിന് പണം കണ്ടെത്താനാണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.