റായ്പുർ: ഛത്തിസ്ഗഢിൽ ബി.ജെ.പി നേതാവ് നടത്തുന്ന ഗോശാലയിൽ കടുത്ത പട്ടിണിമൂലം 200ഒാളം പശുക്കൾ ചത്തു. 30 പശുക്കളുടെ മരണം സ്ഥിരീകരിച്ച അധികൃതർ ബി.ജെ.പി പ്രാദേശിക നേതാവായ ഹരീഷ് വർമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 200ലേറെ പശുക്കൾ ചത്തിട്ടുണ്ടെന്നും ഇവയെ ഗോശാലയോടു ചേർന്ന് കുഴിച്ചിടുകയായിരുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു.
ഏഴു വർഷമായി ഇയാൾ ഗോശാല നടത്തിവരുന്നുണ്ട്. ഗോശാലയോടു ചേർന്ന് മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതു ശ്രദ്ധയിൽപെട്ട ചിലർ അറിയിച്ചതനുസരിച്ച് അധികൃതരെത്തിയപ്പോഴാണ് ദിവസങ്ങൾക്കുള്ളിൽ വൻതോതിൽ പശുക്കൾ ചത്തതായി ശ്രദ്ധയിൽപെട്ടത്. ഇവയെ കുഴിച്ചിടാനായാണ് മണ്ണുമാന്തി യന്ത്രത്തിെൻറ സേവനം പ്രയോജനപ്പെടുത്തിയത്.
രണ്ടു ദിവസം മുമ്പ് മതിൽ ഇടിഞ്ഞാണ് ഇവ മരിച്ചതെന്നാണ് ഹരീഷ് വർമ നൽകുന്ന വിശദീകരണം. കുഴിച്ചിട്ട പശുക്കളുടെ ജഡം പുറത്തെടുത്ത് പരിശോധന നടത്തും. 50 ഒാളം പശുക്കൾ അതിഗുരുതരാവസ്ഥയിലുണ്ട്. ഇവക്ക് അടിയന്തര സേവനം നൽകി. 220 പശുക്കൾക്കുമാത്രം സൗകര്യമുള്ള ഇവിടെ 650 ഒാളം പശുക്കളെ പാർപ്പിച്ചിട്ടുണ്ട്. ഛത്തിസ്ഗഢിൽ 115 ഗോശാലകളിലായി 26,000 പശുക്കളെ പാർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.