ഗുജറാത്തിൽ മിന്നലേറ്റ് 20 മരണം

അഹമ്മദാബാദ്: ഞായറാഴ്ച ഗുജറാത്തിലുടനീളം മിന്നലേറ്റ് 20 പേർ മരിച്ചതായി റിപ്പോർട്ട്. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍റർ (എസ്‌.ഇ‌.ഒ‌.സി) പ്രകാരമുള്ള പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നു.

ഞായറാഴ്ച സംസ്ഥാനത്ത് പെയ്ത തീവ്രമായ കാലവർഷക്കെടുതിയിലാണ് മരണങ്ങൾ സംഭവിച്ചത്. ദഹോദ് - 4, ബറൂച്ച് - 3, താപി - 2, അഹമ്മദാബാദ്, അംറേലി, ബനാസ്കന്ത, ബോതാഡ്, ഖേദ, മെഹ്സാന, പഞ്ച്മഹൽ, സബർകന്ത, സൂറത്ത്, സുരേന്ദ്ര നഗർ, ദേവ്ഭൂമി ദ്വാരക എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് മരണം.

സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാ ദുഃഖം രേഖപ്പെടുത്തി. ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ മോശം കാലാവസ്ഥയിലും മിന്നലിലും നിരവധി പേർ മരിച്ച സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. ഈ ദുരന്തത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുന്നു -അമിത് ഷാ എക്സിൽ കുറിച്ചു.

ഇന്ന് മുതൽ ഗുജറാത്തിൽ മഴയിൽ ക്രമാനുഗതമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

Tags:    
News Summary - 20 killed in lightning in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.