Representative Image

അസമിൽ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു

ഗുവാഹത്തി: അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു. തെക്കൻ അസമിലെ ബാരാക്​ വാലിയിലെ ലഖിപൂർ പ്രദേശത്താണ്​​ അപകടം. 

മൂന്നുജില്ലയിൽ നിന്നുള്ളവരാണ്​ മരിച്ചത്​. മരിച്ചവരിൽ ഏഴുപേർവീതം കച്ചർ ഹൈലകന്ദി ജില്ലകളിൽനിന്നാണ്​. ആറുപേർ കരീംഗഞ്ച്​ ജില്ലക്കാരാണ്​. 

രണ്ടു ദിവസമായി സംസ്​ഥാനത്ത്​ കനത്ത മഴയാണ് അനുഭവപ്പെടുന്നത്​​​. പ്രദേശത്ത്​ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു​. 


 

Tags:    
News Summary - 20 Dead In Landslides In South Assam -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.