പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന് സൗകര്യമൊരുക്കി; വനിത ജീവനക്കാർക്കെതിരെ കേസ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹാൽദാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന് സൗകര്യമൊരുക്കിയ സംഭവത്തിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. ഒബസ്ർവേഷൻ ഹോമിലെ ജീവനക്കാരാണ് അറസ്റ്റിലായത്. അവിടത്തെ അന്തേവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന് സൗകര്യമൊരുക്കിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഉത്തരാഖണ്ഡ് പൊലീസ് തയാറായിട്ടില്ല.

ചൈൽഡ് വെൽഫെയർ കമിറ്റി അംഗം രവീന്ദ്ര റൗത്താലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് വനിത ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവൈനൽ ഹോമിലെ പെൺകുട്ടിയെ വനിത ജീവനക്കാർ പുറത്തേക്ക് കൊണ്ടു പോവുകയും അവിടെ വെച്ച് പെൺകുട്ടി ബലാത്സംഗത്തിനിരയാകുകയുമായിരുന്നു.

രണ്ട് വനിത ജീവനക്കാർക്കെതിരെയും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് വനിത-ശിശുവികസന മന്ത്രി രേഖ ആര്യ പറഞ്ഞു. സംഭവം അറിഞ്ഞയുടൻ ജീവനക്കാരിൽ ഒരാളെ സസ്​പെൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ നടപടികൾ വൈകാതെയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - 2 women accused of facilitating rape of minor at Uttarakhand juvenile home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.