ജമ്മുകശ്മീരിലെ പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമയിലാണ് സംഭവമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. രണ്ട് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും സുരക്ഷാസേന അറിയിച്ചു.

നേരത്തെ ലശ്കർ-ഇ-ത്വയിബ ഭീകരർ ഒളിച്ചു താമസിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞിരുന്നു. പുൽവാമയിലെ നേഹാമ ഏരിയയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം പരിശോധന നടത്തിയത്. തുടർന്ന് വീട് വളയുകയായിരുന്നു. പിന്നീട് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. ഈ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

Tags:    
News Summary - 2 terrorists killed in encounter with forces in Jammu and Kashmir's Pulwama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.