Posted On
date_range Updated On
date_range ഷോപിയാനിൽ വീണ്ടും ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാൻ ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബുധനാഴ്ച പുലർച്ചെ 1.30ഓടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
ഗ്രാമത്തിൽ ഭീകരർ തമ്പടിച്ചെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ആർമി പൊലീസും സി.ആർ.പി.എഫും നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. ഭീകരർ സുഗോ ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ അകപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം.
ഷോപിയാൻ ജില്ലയിൽ ഞായറാഴ്ചക്ക് ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. രണ്ട് ഏറ്റുമുട്ടലുകളിലായി ഒമ്പത് ഭീകരർ വധിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.