Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ദ്രുതകർമ സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രീനഗറിന് സമീപപ്രദേശത്താണ് ആക്രമണമുണ്ടായത്.
സൈനികർക്ക് നേരെ മൂന്ന് ഭീകരരാണ് വാഹനത്തിലെത്തി വെടിയുതിർത്തത്. ജെയ്ഷെ ഭീകരരുടെ സാന്നിധ്യമുള്ള മേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണ ശേഷം ഭീകരർ രക്ഷപ്പെട്ടു. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.